District News
തേർത്തല്ലി: വടക്കംപൊയിൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേരിഗിരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ടോളസ് ആലുക്കൽ കൊടിയേറ്റി. ഇന്ന് വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, നേർച്ച വിരുന്ന് എന്നിവയ്ക്ക് മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ കാർമികത്വം വഹിക്കും.
District News
അരിമ്പൂർ: തൃശൂർ അതിരൂപത സിഎൽസിയുടെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിനാചരണം കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ഡിറ്റോ കൂള ഉദ്ഘാടനം ചെയ്തു. അതിരൂപത സിഎൽസി പ്രസിഡന്റ് ഗ്ലോറിൻ ജോയ് അധ്യക്ഷത വഹിച്ചു. കണ്ടശാംകടവ് ഫൊറോന സിഎൽസി പ്രമോട്ടർ ഫാ. ജീൻ ചിറയത്ത് അനുഗ്രഹ പ്രഭാഷണവും തൃശൂർ അതിരൂപത സിഎൽസി അസി. പ്രമോട്ടർ ഫാ. സന്തോഷ് അന്തിക്കാട് അനുമോദന പ്രസംഗവും നടത്തി.
സെക്രട്ടറി അജയ് സി. ജോസ്, പ്രമോട്ടർ ഫാ. ഫ്രജൊ വാഴപ്പിള്ളി, ഫാ. ജോബിൻ അയിനിക്കൽ, ഡിൽജോ തരകൻ, ഡെന്നസ് അമ്മാടം, എസ്തർ മറിയ ഡൊമിനിക്, ക്ലീറ്റസ്, അരിമ്പൂർ ഇടവക കൈക്കാരൻ ജാക്സൺ, ആകാശ് പി. ആന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
മരിയോത്സവം, സോക്കർ കപ്പ്, ഇഗ്നൈറ്റ് കായികോത്സവം എന്നീ പരിപാടികളുടെ ലോഗോകളുടെ പ്രകാശനം, എസിസി, പ്ലസ് ടു കാറ്റക്കിസം റാങ്ക് ജേതാക്കളെയും പ്ലസ് ടു, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിക്കൽ, കലാപരിപാടികൾ എന്നിവയും നടന്നു.
ആറ്റത്ര പള്ളിയിൽ
ആറ്റത്ര: സീനിയർ സിഎൽസി ആറ്റത്രയുടെ നേതൃത്വത്തിൽ ഇഗ്നേഷ്യസ് ലയോള അനുസ്മരണം നടന്നു. പ്രമോട്ടർ ഫാ. ജോമോൻ മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.
തൃശൂർ അതിരൂപത സീനിയർ സിഎൽസി സെക്രട്ടറി എ.ജെ. ജെയ്സൻ അധ്യക്ഷത വഹിച്ചു. ബ്രദർ അൻസിൻ ആന്റണി കപ്പുച്ചിൻ സന്ദേശം നൽകി. കോ-ഓർഡിനേറ്റർ എ.ജെ. സജി, പ്രസിഡന്റ് സി.വി. അലക്സ്, ഇമ്മാനുവേൽ ഷൈജു, നിമി ജെയ്സൻ, ജുവൽ ബ്രിജിറ്റ് എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: പണ്ടകശാലക്കടവ് സെന്റ് ജെയിംസ് കുരിശടിയില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. വൈകുന്നേരം 5ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മാത്യൂ പുത്തന്‍ പുരയില്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഫിഷ് മാര്‍ക്കറ്റ് സസ്യ മാര്‍ക്കറ്റ്, പോത്തോട് ചുറ്റി പ്രദക്ഷിണം തിരികെ പള്ളിയില്‍ എത്തും.
District News
തലോർ: ഉണ്ണിമിശിഹാ ഇടവക ദേവാലയത്തിലെ വിശുദ്ധ മറിയം ത്രേസ്യയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയിൽ ആദ്യ തിരുനാളിന് വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ കൊടിയേറ്റി. 13 ന് വൈകീട്ട് 5.30ന് അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര വിശുദ്ധ കുർബാനയും കൂടുതുറക്കൽ ശുശ്രൂഷയും നിർവഹിക്കും.
14 ന് രാവിലെ 10.30 ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആഘോഷമായ തിരുനാൾകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
District News
കിഴക്കാളൂർ വിശുദ്ധ മറിയം ത്രേസ്യ
കേച്ചേരി: കിഴക്കാളൂർ മറിയം ത്രേസ്യ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. പോൾ അറയ്ക്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ എന്നിവർ കാർമികരാകും. തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം എന്നിവയും ഉണ്ടായിരിക്കും. വികാരി ഫാ. ജാക്സൺ ചാലയ്ക്കൽ, ജനറൽ കൺവീനർ ഡേവിഡ് അതിയുന്തൻ, കൈക്കാരന്മാരായ ജോയ് പാലയൂർ, വിൻസെന്റ് ചുങ്കത്ത് തുടങ്ങിയവർ നേതൃത്വം നൽകും.
കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻ ഇടവകയി ലെ ചെറിയ തിരുനാളായി. കക്കാട് സെന്റ്് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനു കൊടിയേറി. ഇന്നലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ഡെയ്സൺ മുണ്ടോപുറം തിരുനാളിനു കൊടിയേറ്റി.
12 വരെ രാവിലെ ഇടവക ദേവാലയത്തിൽ തിരുനാളിന് ഒരുക്കമായി വിശുദ്ധ കുർബാനയും നേർച്ച വിതരണവും വൈകിട്ട് 6.30ന് സെന്റ് ആന്റണീസ് കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും ഉണ്ടാകും.
തിരുനാൾദിനമായ 13ന് രാവിലെ 6.30ന് ഇടവക ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ വിശുദ്ധഅന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിപ്പും ഉണ്ടാകും. തിരുനാൾ കുർബാനയ്ക്ക് ഫാ. അൽജോ കരേരക്കാട്ടിൽ നേതൃത്വം നൽകും.
വൈകിട്ട് 6.30 ന് സെന്റ് ആന്റണീസ് കപ്പേളയിൽ ആരാധനയോടെ തിരുനാൾ വേസ്പരയും കുഞ്ഞന്തോണിമാരുടെ പ്രസിദേന്തി വാഴ്ചയും ആഘോഷമായ തിരുശേഷിപ്പു പ്രയാണവും വർണമഴയും നേർച്ചവിതരണവും ഉണ്ടാകും.
തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അതുരാലയം സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യും.
ചെറിയ തിരുനാൾ ആഘോഷങ്ങൾക്ക് ചെയർമാൻ ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയക്കൽ, വൈസ് ചെയർമാൻമാരായ സുപ്പീരിയർ സിസ്റ്റർ ബെൻസി, കൈക്കാരൻമാരായ കെ.എൽ. ലോയ്ഡ്, വർഗീസ് ആന്റണി, ജോഫി ജോസഫ്, ജനറൽ കൺവീനർ പേൾജു ബി. ചുങ്കത്ത്, എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മിറ്റികൾ പ്രവർത്തിക്കുന്നു.
പെരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രം
പെരിഞ്ചേരി: തിരുഹൃദയ തീർഥാടനകേന്ദ്രത്തിലെ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ രൂപക്കൂട് തുറക്കൽശുശ്രൂഷ ഭക്തിസാന്ദ്രമായി.
തിരുക്കർമങ്ങൾക്കു ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാർമികത്വം വഹിച്ചു. തിരുഹൃദയ എഴുന്നള്ളിപ്പിനുശേഷം തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു. തുടർന്ന് തിരുമുറ്റമേളം നടന്നു.
ഇന്നു രാവിലെ ആറിനും 7.15നും വൈകീട്ട് ആറിനും വിശുദ്ധകുർബാന, പത്തിന് ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയസന്ദേശം, തിരുനാൾപ്രദക്ഷിണം. രാത്രി ഏഴിന് എന്റെ പിഴ എന്ന നാടകവും ഉണ്ടാകും.
District News
കോടാലി: തണ്ണീര്തടങ്ങളുള്ള വനപ്രദേശത്ത് മാത്രം കണ്ടുവരുന്ന മൂന്നുവിരലന്‍ പൊന്മാനെ മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് പ്രദേശത്ത് കണ്ടെത്തി.
റെയില്‍വേയില്‍ എന്‍ജിനീയറായ കടമ്പോട് പള്ളായി വീട്ടില്‍ പി.എസ് ബാബുവിന്റെ വീട്ടമുറ്റത്താണ് മീന്‍കൊത്തി ചിന്നന് അഥവാ ഓറിയന്റല്‍ ഡ്വാര്‍ഫ് കിംഗ്ഫിഷര്‍ എന്ന കുഞ്ഞുപക്ഷിയെ കണ്ടത്.
തട്ടേക്കാട് അടക്കം വളരെ കുറച്ചുപ്രദേശങ്ങളില് മാത്രം കണ്ടുവരുന്ന ഈയിനം കുഞ്ഞന്‍പക്ഷി കടമ്പോട് പ്രദേശത്തെത്തിയത് കൗതുകമുളവാക്കുന്നുവെന്നും പക്ഷി നിരീക്ഷകനായ അശോകന് മാഷ് പറഞ്ഞു. ഏറെ വര്‍ണപ്പകിട്ടുള്ള പക്ഷി കൂടിയാണിത്. ചുവന്ന ചുണ്ട്, മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമുള്ള അടിഭാഗം, ഇളം ചുവപ്പ് കലര്‍ന്ന തലയും കഴുത്തും, നീലയും കറുപ്പും കലര്‍ന്ന പുറംഭാഗം എന്നിവയാണ് കുഞ്ഞന്‍ പക്ഷിക്കുള്ളത്.
District News
പുനലൂർ : നെടുമ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ.സിജോ കെ. സാമുവൽ കൊടിയേറ്റി.
നാളെ രാവിലെ 5.30 ന് പ്രഭാത നമസ്കാരം 6.15ന്, റാസ 8.30ന് ആശിർവാദം. മേയ് ഒന്നിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുർബാന, സന്ദേശം - പത്തനാപുരം മൗണ്ട് താബോർ ദയറ അംഗം കെ.വി. പോൾ റന്പാൻ. തുടർന്നു പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ്, ലേലം, കൊടിയിറക്ക് എന്നിവ നടക്കും. പെരുന്നാളിനു വികാരി ഫാ. സിജോ കെ. സാമുവൽ, ട്രസ്റ്റി ബാബു ജോസഫ് ,സെക്രട്ടറി ജോൺ സാമൂവൽ, കൺവീനർ ജോൺസൻ വർഗീസ് തുടങ്ങിയവർ നേതൃത്വം ന ൽകും.
NRI
ഹെറിഫോഡ്: സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയിറങ്ങി. ഒമ്പത്, പത്ത് തീയതികളിൽ നടന്ന പെരുന്നാൾ ആദ്യദിവസം വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. രെഞ്ചു സ്കറിയ കൊടി ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
Kerala
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്. പിടിയരി ഊട്ടുനേർച്ചയും വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണവും ഇന്നു നടക്കും.
രാവിലെ ആറിന് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടവും എട്ടിന് പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറമ്പിലും വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 11ന് സിഎംഐ സഭയിലെ അമ്പതിലേറെ നവവൈദികർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.
ഉച്ചയ്ക്ക് ഒന്നിന് പിടിയരി ഊട്ടുനേർച്ച ആരംഭിക്കും. വിശുദ്ധ ചാവറയച്ചൻ തുടക്കം കുറിച്ച സാമൂഹിക വിപ്ലവമായ പിടിയരി ശേഖരണത്തിന്റെയും ഭക്ഷണ വിതരണത്തിന്റെയും ഓർമകളുണർത്തുന്ന ഊട്ടുനേർച്ചയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ഫാ.തോമസ് കല്ലുകളത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
പള്ളിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളി കവല വഴി ഫാത്തിമമാതാ കപ്പേളയിലെത്തും. അവിടെ സീറോമലബാർ സഭയുടെ പിആർഒ ഫാ. ടോം ഓലിക്കരോട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും.